വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്തിന്റെ ശിക്ഷ തിങ്കളാഴ്ച വിധിക്കും; ഒന്നും പറയാനില്ലെന്ന് പ്രതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 മെയ് 2024 (13:16 IST)
കൊലക്കേസില്‍ പ്രതി ശ്യാംജിത്തിന്റെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധിച്ചത്. 2022 ഒക്ടോബര്‍ 22 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാവരും പോയ സമയത്താണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ബന്ധുവിട്ടിലുണ്ടായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം നടത്തിയത്. കൊലനടക്കുമ്പോള്‍ വിഷ്ണുപ്രിയ ആണ്‍സുഹൃത്തുമായി വീഡിയോ കോളിലായിരുന്നു.

കൊലപാതകത്തിന്റെ ചെറിയ ദൃശ്യങ്ങള്‍ ഇതില്‍ നിന്ന്് ലഭിച്ചിരുന്നു. പിടിയിലായപ്പോഴും യാതൊരു കുറ്റബോധവും ഇല്ലാതെയാണ് പ്രതി പ്രതികരിച്ചതെന്ന് ഏറെ ശ്രദ്ധയേമാണ്. തനിക്ക് 25 വയസായതേയുള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ. അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്. 39 വയസാകുമ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമെന്നു ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു ശ്യാംജിത്തിന്റെ പ്രതികരണം. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ പത്ത് മുറിവുകള്‍ മരണശേഷമുള്ളതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :