1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Driving License Test Kerala News

പിന്നോട്ടില്ല, പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും; ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍

Driving License Test
സംസ്ഥാനത്ത് പോലീസ് സംരക്ഷണത്തില്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ടെസ്റ്റിനു തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണമെന്നു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
 
പരിഷ്‌കരിച്ച രീതിയില്‍ തന്നെ ടെസറ്റ് നടത്താന്‍ ഇന്നലെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നതു വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണു നിര്‍ദേശം.
അടുത്ത ലേഖനം
എല്ലാ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരും ജോലിക്ക് വരുമ്പോള്‍ കൈവശമുള്ള പണം രജിസ്റ്ററില്‍ എഴുതണം