അനുബന്ധ വാര്‍ത്തകള്‍
- മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു
- South Africa vs India, 2nd Test: 'സിക്സര്‍ സിറാജ്' കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ കുരുതി, 55 ന് ഓള്‍ഔട്ട്
- ഉണ്ണി മുകുന്ദന് ഇനി ഗൈനക്കോളജിസ്റ്റ്!'ഗെറ്റ് സെറ്റ് ബേബി' സിനിമയ്ക്ക് തുടക്കമായി
- 2023ല്‍ ബെംഗളൂരില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടത് 899പേര്; അപകടങ്ങളില്‍ 70ശതമാനവും ടൂവീലര്‍
- അസമില്‍ ഡെറഗോണിലുണ്ടായ ബസ് അപകടത്തില്‍ 12പേര്‍ക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മൂന്നുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.