മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 3 ജനുവരി 2024 (17:35 IST)
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ദിവസവും ഒരു ലക്ഷത്തിനടുത്ത് അയ്യപ്പ ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്. ഇന്നലെ മരക്കൂട്ടത്ത് നിന്ന് സന്നിധാനം വലിയ നടപ്പന്തല്‍ വരെ എത്താന്‍ 10 മണിക്കൂറില്‍ അധികം ക്യൂവില്‍ നില്‍ക്കേണ്ടതായി വന്നു.

ജനുവരി ഒന്നിന് രാത്രി 11 വരെ 78,402 ഭക്തര്‍ വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിംഗിലൂടെയും പരമ്പരാഗത പാതയിലൂടെയും പുല്‍മേട്ടിലൂടെയും ഭക്തര്‍ എത്തുന്നുണ്ട്. ശബരിപീഠത്തിലും മരക്കൂട്ടക്കും ശരംകുത്തിയിലും ജ്യോതിനഗറിലും സന്നിധാനം വലിയ നടപ്പന്തലിലും വടം കെട്ടിയാണ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :