അനുബന്ധ വാര്‍ത്തകള്‍
- പ്രണയ നായകനാകാന്‍ ഷെയ്ന് നിഗം,ബാബുരാജും ഷൈന്‍ ടോം ചാക്കോയും കൂടെ, പുതിയ ചിത്രം വരുന്നു
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സിനിമാതാരം, ഭാര്യയും നടി, ആളെ പിടികിട്ടിയോ ?
- നാളെ ലോകമാനസികാരോഗ്യ ദിനം: മനസാണ് ഏറ്റവും വലിയ ശക്തി
- തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം
- ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി
ഉച്ചയ്ക്ക് ശേഷം മഴ കനക്കും: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഉച്ചയ്ക്ക് ശേഷം മഴ കനക്കും. സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
അടുത്ത ലേഖനം