അനുബന്ധ വാര്‍ത്തകള്‍
- ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി
- കാലിഫോര്‍ണിയയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യണമെന്ന ആവശ്യം ഗവര്‍ണര്‍ തള്ളി
- മമ്മൂട്ടിയെ സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ് ? ചിത്രത്തില്‍ ടോവിനോയും, ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍
- തിരുവനന്തപുരത്ത് 17കാരിയെ കടന്ന് പിടിച്ച കേസില്‍ ബീഹാര്‍ സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും 40000 രൂപ പിഴയും
- നാലുവര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പേടകം ഇറക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്
നാളെ ലോകമാനസികാരോഗ്യ ദിനം: മനസാണ് ഏറ്റവും വലിയ ശക്തി
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 മാനസിക ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ശക്തിപ്പെടുത്തുന്നതിലേക്കായി നിഷ്‌കര്‍ഷിക്കപ്പെട്ട ദിനമാണ്. മാനസിക രോഗങ്ങള്‍ സര്‍വസാധാരണമാണ്. നാലു പേരില്‍ ഒരാള്‍ ജീവിതത്തില്‍ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു. അവരോടു പങ്കുചേര്‍ന്ന്, അവരെ മനസ്സിലാക്കി സഹകരിക്കുക എന്നത് ചികിത്സക്കും, സുഖപ്രാപ്തിക്കും, പുനരധിവാസത്തിനും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്
മനസ്സാണ് ഏറ്റവും വലിയ ശക്തി. മനസ്സുവെച്ചാല്‍ ഏതു പ്രതിസന്ധിയെയും കീഴടക്കാന്‍ കഴിവുള്ളവരാണ് നമ്മളോരോരുത്തരും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് കാലമായതിനാല്‍ പലരും പല കാരണങ്ങളാല്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്നാണ് കണക്കുകള്‍. കൊറോണ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഡബ്ലിയു എച്ച് ഒ യുടെ റിപ്പോര്‍ട്ട്.