പ്രണയ നായകനാകാന്‍ ഷെയ്ന്‍ നിഗം,ബാബുരാജും ഷൈന്‍ ടോം ചാക്കോയും കൂടെ, പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (09:25 IST)
ഷെയ്ന്‍ നിഗം പ്രണയ നായകനാകുന്നു. പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം കട്ടപ്പനയില്‍ ആരംഭിച്ചു. മലയോര പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. രണ്ടു കുടുംബങ്ങള്‍ക്കിടയിലുളള മൂന്ന് പ്രണയങ്ങളാണ് സിനിമ പറയുന്നത്.

ബാബുരാജും ഷൈന്‍ ടോം ചാക്കോയും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. രഞ്ജി പണിക്കര്‍ ചെമ്പന്‍ വിനോദ് ജാഫര്‍ ഇടുക്കി രമ്യ സുവി മാല പാര്‍വ്വതി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഭീഷ്മ പര്‍വം സെയിം അനഘ മരുതോരയാണ് നായിക.

ആന്റോ ജോസഫ് പെരേര, എബി ട്രീസ പോള്‍ എന്നിവരാണ് കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ സാന്ദ്ര തോമസ് ചിത്രം നിര്‍മ്മിക്കുന്നു.രാജേഷ് പിന്നാടനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൈലാസ് സംഗീതം ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :