അനുബന്ധ വാര്‍ത്തകള്‍
- ഒക്ടോബര്‍ അഞ്ചുവരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
- കനത്ത മഴ: ഇന്ത്യ-നെതര്‍ലന്‍ഡ്സ് ലോക കപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു
- വ്യാജ ലോണ്‍ ആപ്പുകള്‍ക്ക് കേരള പോലീസിന്റെ പൂട്ട്, പ്ലേ സ്റ്റോറില്‍ നിന്നും 70 ആപ്പുകള്‍ നീക്കം ചെയ്തു
- പോലീസ് കുപ്പായം അഴിച്ച് വെച്ച് അച്ചായന് ആവാന്‍ മമ്മൂട്ടി.. മാസ് ലുക്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍
- തിരുവനന്തപുരത്ത് കനത്ത മഴ: അരുവിപ്പുറം സ്റ്റേഷനിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതല്‍
കനത്ത മഴ: തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആണ് അവധി പ്രഖ്യാപിച്ചത്. അതേസമയം കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
അതേസമയം ഒക്ടോബര്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.