അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി
- പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെ കുറിച്ചുളള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു
- കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാം; അവസാന തിയതി സെപ്‌റ്റംബര്‍ 18
- കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവ്: ബിഎംജെ പഠനം
- ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുമായി സിനിമ താരങ്ങളും, പ്രമുഖരുടെ ആശംസകള്‍
സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ 12 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.