1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Puthuppally Election News

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെ കുറിച്ചുളള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു

Puthuppally Election News
പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭൂരിപക്ഷത്തെ കുറിച്ചുളള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയാണ് ആക്രമിച്ചതെന്ന് ജോണ്‍സണ്‍ പറഞ്ഞു. 
 
ലോറി ഡ്രൈവറാണ് ജോണ്‍സണ്‍. തലയ്ക്ക് പരിക്കേറ്റ ജോണ്‍സണ്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
അടുത്ത ലേഖനം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാം; അവസാന തിയതി സെപ്റ്റംബര്‍ 18