1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി

Trivandrum
തിരുവനന്തപുരത്ത് യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. 36 വയസായിരുന്നു. പ്രതി ബിനു മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു.
 
രാജിനെ കാണാനില്ലെന്ന പരാതി ഇയാളുടെ അമ്മ പൊലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അടുത്ത ലേഖനം
പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെ കുറിച്ചുളള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു