1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇന്ന് ആലപ്പുഴ, ഇടുക്കി  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
അതേസമയം സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുകയാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തും കിണറുകള്‍ വറ്റി. കുടിവെള്ളക്ഷാമം ഉണ്ടാകുന്നു. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയിലേക്ക് പോകും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും; അറിയേണ്ടതെല്ലാം