കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (17:30 IST)
മിന്നല്‍ മുരളി സിനിമയിലേക്ക് വിജയ് സേതുപതിയെ നിര്‍മ്മാതാക്കള്‍ ക്ഷണിച്ചിരുന്നു. ടോവിനോ തോമസിന്റെ അച്ഛന്‍ വേഷം ചെയ്യാനായിരുന്നു ആദ്യം നടനെ അവര്‍ സമീപിച്ചത്. കഥ ഇഷ്ടമായെങ്കിലും നടന്‍ സിനിമയില്‍ അഭിനയിച്ചില്ല.
വില്ലന്‍ റോളിലേക്ക് നിരവധി നടന്മാരെ നിര്‍മ്മാതാക്കള്‍ പരിഗണിച്ചിരുന്നു. ഒടുവില്‍ ഗുരു സോമസുന്ദരത്തെ തീരുമാനിച്ചു. എന്നാല്‍ വിജയ് സേതുപതിക്ക് അച്ഛന്‍ വേഷം ചെയ്യുന്നതിനേക്കാള്‍ ഇഷ്ടം തോന്നിയത് വില്ലന്‍ റോളില്‍ അഭിനയിക്കാന്‍ ആയിരുന്നു. അത് നടന്‍ നിര്‍മ്മാതാക്കളോട് തുറന്നു പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും ഗുരു സോമസുന്ദരത്തെ ഫൈനലൈസ് ചെയ്തിരുന്നു.
മിന്നല്‍ മുരളി സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി ഗുരു ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാനായി മലയാളം പഠിച്ചു. കഥാപാത്രത്തിന്റെ വേഷത്തില്‍ ആദ്യം ഗുരു എത്തിയപ്പോള്‍ തനിക്ക് മനസ്സിലായില്ലെന്ന് നിര്‍മാതാവ് സോഫിയ പറഞ്ഞിരുന്നു.