ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എത്തില്ലെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (19:22 IST)
ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എത്തില്ലെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. ന്യൂദല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ തനിക്ക് പകരകാരനായി പ്രധാനമന്ത്രി ലി ക്വിയാങിനെ നിയോഗിക്കാനാണ് സാധ്യത.

ഇക്കാര്യത്തില്‍ ഇന്ത്യന്‍, ചൈന വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ യാത്രയെക്കുറിച്ചും അനിശ്ചിതത്വം തുടരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :