അനുബന്ധ വാര്‍ത്തകള്‍
- കണ്ണോത്ത് മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000രൂപ നല്കി
- പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
- പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ് ബഹളം: കൊച്ചി വിമാനത്താവളത്തില്‍ മിക്സിയില്‍ സ്വര്‍ണം കടത്തിയ യുവാവ് പിടിയില്‍
- കാണാതായ വിദ്യാർത്ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ കണ്ടെത്തി
- വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
കൊടുവള്ളിയില്‍ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ
കൊടുവള്ളിയില്‍ ഫ്രൈഡ് ചിക്കനും മയോണൈസും കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. യമ്മി ഫ്രൈഡ് ചിക്കന്‍ എന്ന ഭക്ഷണശാലയില്‍ നിന്നാണ് ചിക്കനും മയോണൈസും കഴിച്ചത്. നടക്കാവ് സ്വദേശികളായ ആറു പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പിന്നാലെ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. മയോണൈസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തി മയോണൈസ് കഴിക്കാത്തവര്‍ക്ക് അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിട്ടില്ല.