1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gas Cylinder News

പാചക വാതക വിതരണ തൊഴിലാളി സമരം പിന്‍വലിച്ചു

Gas Cylinder News
വേതനവര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പാചക വാതക തൊഴിലാളികള്‍ ഈ മാസം 14,15 തിയ്യതികളില്‍ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ സൂചനാ പണിമുടക്ക് പിന്‍വലിച്ചു. അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ.ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന തൊഴിലാളികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കമ്പനിപ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. 
 
തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനും തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് ഗ്യാസ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം  കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ  പാചക വാതക ബോട്ടിലിംഗ് പ്ലാന്റുകളിലെ കരാര്‍ ട്രക്ക് തൊഴിലാളികളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
അടുത്ത ലേഖനം
വന്ദനകൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും