ഇടുക്കിയില്‍ കമിതാക്കള്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ച് കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 12 മെയ് 2023 (09:33 IST)
ഇടുക്കിയില്‍ കമിതാക്കള്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ച് കൊന്നു. മധ്യപ്രദേശ് സ്വദേശികളായ സാധൂറാം മാലതി എന്നിവരാണ് കൃത്യം നടത്തിയത്. ഇവര്‍ക്ക് യഥാക്രമം 23, 21 വയസ്സ് ഉണ്ട്. കമ്പംമേട്ടില്‍ ദമ്പതികള്‍ ആണെന്ന് വ്യാജേനെയാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ മാസം 7ന് കുഞ്ഞു പിറന്നതോടെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു.

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞു മരിച്ചെന്നായിരുന്നു ഇരുവരും നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം തെളിയുകയായിരുന്നു. വിവാഹത്തിനുമുന്‍പ് കുഞ്ഞു ജനിച്ചതിനാല്‍ കുടുംബം ഒറ്റപ്പെടുത്തുമെന്ന് ഭയന്നിട്ടാണ് കൃത്യം നടത്തിയതെന്ന് ഇരുവരും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :