അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ കമിതാക്കള്‍ നവജാതശിശുവിനെ കഴുത്തു ഞെരിച്ച് കൊന്നു
- മോഖ തീവ്ര ചുഴലിക്കാറ്റായി മാറി; കേരളത്തില്‍ മഴ തുടരും
- മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ വിഭ്രാന്തിയാണ് ഇതെങ്കിൽ ഇത് വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചന: മാല പാർവതി
- മൂന്നുമാസമായി കിട്ടാനുള്ളത് 250 കോടി രൂപ, സമരത്തിന് തയ്യാറായി കുട്ടനാട്ടിലെ കര്‍ഷകര്‍
- മോഖ ചുഴലിക്കാറ്റ്: തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരത്ത് വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
തിരുവനന്തപുരത്ത് വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പിന്റെ കടിയേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശി അഭിനവ് സുനില്‍ ആണ് മരിച്ചത്. 16 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തോ കടിച്ചതായി തോന്നിയ അഭിനവ് ഉടനെ പിതാവിനോട് ഇക്കാര്യം പറയുകയും കുട്ടിയെ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നാലെ സ്ഥിതി വഷളായപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി പാമ്പിനെ കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെടുത്തു.