1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert Kerala

ഇന്നുമുതല്‍ മഴ കുറഞ്ഞേക്കും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

Rain alert Kerala
സംസ്ഥാനത്ത് ഇന്നുമുതല്‍ കാലവര്‍ഷം ദുര്‍ബലമായേക്കും. ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 
 
മുന്‍ ദിവസങ്ങളിലെ പോലെ മഴ ലഭിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
 
ഇതുവരെ പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്. 878 mm മഴയാണ് കാസര്‍ഗോഡ് പെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 273 mm മഴയാണ് തലസ്ഥാനത്ത് പെയ്തത്. 
 
അടുത്ത ലേഖനം
കനത്ത മഴ: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു