അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലു മുതല്‍ ആരംഭിക്കും; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
- 20 രൂപയ്ക്ക് എ സി യാത്രയൊരുക്കി കെഎസ്ആർടിസി, ജനത സർവീസ് ഇന്ന് മുതൽ
- ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ തുടരും
- ഭാര്യയെ സംശയം: പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രം ജീവനക്കാരിയെ പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി ദുര്‍ബലമായി. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. വരും മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അടുത്ത ലേഖനം