രേണുക വേണു|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (19:33 IST)
കാസര്‍ഗോഡ് ജില്ലയില്‍ നാളെ പൊതു അവധി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായാണ് കാസര്‍ഗോഡ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. മറ്റ് ജില്ലകള്‍ക്ക് അവധി ബാധകമല്ല. പൊതു അവധി ദിനം അല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ഉണ്ടായിരിക്കില്ല. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്തരേന്ത്യയില്‍ ഗണേശോത്സവം വലിയ ആഘോഷമാണ്.