ഭാര്യയെ സംശയം: പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രം ജീവനക്കാരിയെ പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:03 IST)
പാരിപ്പള്ളിയിലെ അക്ഷയകേന്ദ്രം ജീവനക്കാരിയെ പട്ടാപ്പകല്‍ തീ കൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കൊടക് സ്വദേശിയായ നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരണപ്പെട്ടത്. നാദിറയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. നാദിറ ജോലിക്കെത്തിയ ഉടനെ റഹീം സ്ഥലത്തെത്തി തീ കൊളുത്തുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍ ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തിറങ്ങിയത്. നാദിറ സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. ഇതിനു പിന്നാലെ സ്വന്തം കഴുത്തറുത്ത റഹീം തൊട്ടടുത്ത കിണിറ്റില്‍ ചാടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :