സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (18:31 IST)
2024ലെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് നാലു മുതല്‍ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷകള്‍ 2024 മാര്‍ച്ച് 1 മുതല്‍ 26 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എല്‍.സി. ഐ.റ്റി. മോഡല്‍ പരീക്ഷ 2024 ജനുവരി 17 മുതല്‍ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതല്‍ 14 വരെയും എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ 2024 ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെയും നടക്കും. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയ ക്യാമ്പ് 2024 ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 17 വരെ നടക്കും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും. 2024ലെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും.