അനുബന്ധ വാര്‍ത്തകള്‍
- വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന
- തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; പ്രതിയെ പിടികൂടാന്‍ തെലങ്കാനയില്‍ പോകുമെന്ന് പോലീസ്
- സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്
- കേരളത്തിന് 350 കിമീ വേഗം ആവശ്യമില്ല, 200 മതി, വേണ്ടത് 15-30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസ്: ഇ ശ്രീധരൻ
- പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി
കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു
കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ച ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു. തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് എസ് ദീപുരാജിനെയാണ് റെയില്‍വേ പിരിച്ചുവിട്ടത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് റെയില്‍വേ ഉത്തരവിറക്കിയത്. ബുധനാഴ്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു. അതേസമയം ദീപുരാജ് ഉത്തരവ് കൈപ്പറ്റിയിട്ടില്ല. 2023ല്‍ നടന്ന സംഭവത്തിലാണ് നടപടി.
തിരുനെല്‍വേലിയില്‍ നിന്ന് ചരക്കുവേണ്ടിയുമായി ദീപുരാജ് കൊല്ലത്തെത്തി. അവിടുന്ന് ലോക്കോ പൈലറ്റ് മാറേണ്ടതായിരുന്നു. അത് നടക്കാതെ പെരിനാട് വരെ വണ്ടി ഓടിക്കാന്‍ നിര്‍ദ്ദേശം കിട്ടി. വണ്ടി പെരിനാട് എത്തിയപ്പോള്‍ എറണാകുളം ഭാഗത്തേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. അത് ദീപുരാജ് വിസമ്മതിക്കുകയായിരുന്നു. ഈ കുറ്റത്തിനാണ് നടപടി.
കൊല്ലത്ത് ആളുണ്ടായിട്ടും ദീപുരാജിന് വിടുതല്‍ നല്‍കിയില്ലെന്നും പെരിനാട് വരെ ഓടിച്ചെങ്കിലും അവിടെ ആളെ മാറ്റിയില്ലെന്നും ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ദീപുരാജിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റാഫ് അസോസിയേഷന് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.