സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 40 ദിവസത്തിനുള്ളില്‍ ഏഴുപേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. കഴിഞ്ഞവര്‍ഷം 12 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം അഞ്ചുവര്‍ഷത്തിനുള്ളില്‍ 180 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.
ഈ വര്‍ഷം ആദ്യത്തെ കാട്ടാന ആക്രമണത്തിലെ മരണം ജനുവരി എട്ടിനായിരുന്നു. കുട്ട സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മുള്ളന്‍കൊല്ലിയില്‍ നിന്ന് കാട് മുറിച്ച് പോകുമ്പോഴായിരുന്നു ആക്രമം ഉണ്ടായത്.