അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- സ്കൂള്‍ ബസില്‍ ഇരിക്കാനുള്ള സീറ്റിനെ ചൊല്ലി വഴക്ക്; 14 വയസുകാരന് മരിച്ചു
- മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി
- കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- പോക്സോ കേസ് പ്രതി തുങ്ങി മരിച്ച നിലയിൽ
ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍
ഇന്നലെ വൈകിട്ട് മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നു
തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥിയെ സ്കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രഹാമിനെയാണ് സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കാണുന്നത്.
ഇന്നലെ വൈകിട്ട് മുതല്‍ വിദ്യാര്‍ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മരണവാര്‍ത്ത അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
ഇന്ന് സ്കൂളില്‍ പ്രൊജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.