1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Arrest CM Pinarayi Vijayan

Rahul Mamkootathil: അതിജീവിതയുടെ ശബ്ദസന്ദേശം കേട്ടതും മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടല്‍; 'ഓപ്പറേഷന്‍ രാഹുല്‍' അതീവ രഹസ്യമായി

ഇതിനിടെ അതിജീവിതയുടെ ശബ്ദ സന്ദേശവും മുഖ്യമന്ത്രിക്കു ലഭിച്ചു. വളരെ വൈകാരികമായ സന്ദേശമായിരുന്നു അത്

Rahul Mamkoottathil, Sexual assault case, Crime, Congress
Rahul Mamkootathil: മൂന്നാമത്തെ പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. ഏതാനും ദിവസം മുന്‍പാണ് വിദേശത്തുള്ള യുവതി പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നല്‍കിയത്. ഇതേ കുറിച്ച് മുഖ്യമന്ത്രിക്കും അറിവുണ്ടായിരുന്നു. 
 
ഇതിനിടെ അതിജീവിതയുടെ ശബ്ദ സന്ദേശവും മുഖ്യമന്ത്രിക്കു ലഭിച്ചു. വളരെ വൈകാരികമായ സന്ദേശമായിരുന്നു അത്. താന്‍ നേരിട്ട ക്രൂരപീഡനങ്ങള്‍ ഈ ശബ്ദസന്ദേശത്തില്‍ അതിജീവിത വിവരിച്ചു. ഇതുകേട്ട ശേഷമാണ് ഉടന്‍ അറസ്റ്റിലേക്ക് കടക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 
 
ഡിജിപി വഴി ഡിഐജി ജി പൂങ്കുഴലിക്കാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം കൈമാറിയത്. നീക്കങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നും വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം സംഘത്തില്‍ മതിയെന്നും മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം ലഭിച്ച ശേഷം രാത്രി എട്ടോടെയാണ് പൊലീസ് മറ്റു നടപടികള്‍ ആരംഭിച്ചത്. 
അടുത്ത ലേഖനം
മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്