1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Mamkootathil Cyber Congress

Rahul Mamkootathil: പുറത്താക്കിയെന്നു പറയുമ്പോഴും പീഡനക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനു കോണ്‍ഗ്രസ് പിന്തുണ !

രാഹുലിന്റെ അഭിഭാഷകന്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു പങ്കുവെച്ചതിനു പിന്നാലെ അതിജീവിതയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിരുന്നു

Rahul Mamkootathil, Non Bailable offenses, Charge sheet,Kerala News,രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യമില്ലാ വകുപ്പ്, ചാർജ് ഷീറ്റ്, കേരള വാർത്ത
Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൂര്‍ണമായി കൈവിടാതെ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ആളുകള്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. 
 
രാഹുലിന്റെ അഭിഭാഷകന്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു പങ്കുവെച്ചതിനു പിന്നാലെ അതിജീവിതയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിരുന്നു. സൈബര്‍ കോണ്‍ഗ്രസുകാര്‍ അതിജീവിതയെ അടക്കം ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. 
 
കോണ്‍ഗ്രസില്‍ ആയിരിക്കെ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ വലിയൊരു കൂട്ടത്തെ രാഹുല്‍ സജ്ജമാക്കിയിട്ടുണ്ട്. രാഹുലിന്റെ പോസ്റ്റുകളില്‍ കമന്റ് ചെയ്യുന്നതടക്കം ഈ കൂട്ടത്തിലുള്ളവരാണ്. രാഹുലിനെ എതിര്‍ത്ത് വരുന്ന കമന്റുകള്‍ക്കെതിരെ അസഭ്യവര്‍ഷമാണ് പലരും നടത്തുന്നത്. നേതൃത്വത്തിനു ഇതേ കുറിച്ച് അറിവുണ്ടായിട്ടും സൈബര്‍ വിഭാഗത്തെ തിരുത്താനോ നിയന്ത്രിക്കാനോ സാധിക്കുന്നില്ല. പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ പോലും രാഹുല്‍ ആലോചിക്കുന്നത് സൈബര്‍ കോണ്‍ഗ്രസുകാരുടെ പിന്തുണയിലുള്ള വിശ്വാസത്തിലാണ്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും