അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- എല്‍ഡിഎഫ് വിട്ടിട്ടില്ല; പുറത്താക്കുന്നത് വരെ തുടരുമെന്ന് പിവി അന്‍വര്‍
- പൂരപ്പറമ്പില്‍ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയ സംഭവത്തില്‍ പരാതി
- പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍
- നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു, അന്‍വറിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്നു: മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ എന്റെ കൈയില്‍ തെളിവൊന്നും ഇല്ല; മലക്കം മറിഞ്ഞ് പി.വി.അന്‍വര്‍
അതേസമയം അന്‍വറുമായി എല്‍ഡിഎഫിനും സിപിഎമ്മിനും യാതൊരു ബന്ധവും ഇനിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നതിന് തന്റെ കൈയില്‍ തെളിവുകളൊന്നും ഇല്ലെന്ന് പി.വി.അന്‍വര്‍. മുഖ്യമന്ത്രിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും തെളിവുകള്‍ പുറത്തുകൊണ്ടുവരുമെന്നും അന്‍വര്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതല്ലാതെ ബിജെപി ബന്ധത്തിനു തന്റെ കൈയില്‍ മറ്റു തെളിവുകളൊന്നും ഇല്ലെന്ന് അന്‍വര്‍ റിപ്പോര്‍ട്ടര്‍ ടിവിയോടു പ്രതികരിച്ചു.
' എന്റെ കൈയില്‍ ഒരു തെളിവുമില്ല. ഞാന്‍ അന്നേ പറഞ്ഞല്ലോ. എഡിജിപിയെ സംരക്ഷിക്കുന്നത് മാത്രമാണ് ഞാന്‍ പറഞ്ഞത്,' അന്‍വര്‍ പ്രതികരിച്ചു.
അതേസമയം അന്‍വറുമായി എല്‍ഡിഎഫിനും സിപിഎമ്മിനും യാതൊരു ബന്ധവും ഇനിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുന്നണി വിടുകയാണെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നും അന്‍വര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ തങ്ങള്‍ക്ക് അന്‍വറുമായി ഇനി യാതൊരു ബന്ധവുമില്ലെന്നാണ് ഗോവിന്ദന്റെ വാക്കുകള്‍.