1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pv Anvar CPM LDF News

എല്‍ഡിഎഫ് വിട്ടിട്ടില്ല; പുറത്താക്കുന്നത് വരെ തുടരുമെന്ന് പിവി അന്‍വര്‍

Pv Anvar
എല്‍ഡിഎഫ് വിട്ടിട്ടില്ലെന്നും പുറത്താക്കുന്നത് വരെ തുടരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. തനിക്ക് ഇനിയും കാര്യങ്ങള്‍ പറയാനുണ്ടെന്നും ഞായറാഴ്ച വീണ്ടും മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ പറഞ്ഞു. 
 
അതേസമയം പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍ പറഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും കെടി ജലീല്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണത്തില്‍ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസില്‍ കുറച്ചു കാലങ്ങളായി വര്‍ഗീയ വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ശനിയും ഞായറും മഴ കനക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു