അനുബന്ധ വാര്‍ത്തകള്‍
- പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും
- Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി
- P.V.Anvar: നിലമ്പൂരില്‍ അന്‍വറിനെ പിന്തിരിപ്പിക്കാന് അവസാന സമയത്തും യുഡിഎഫ് നേതൃത്വം ശ്രമിച്ചതായി റിപ്പോര്‍ട്ട്
- നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക
- പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം
P.V.Anvar: സത്യപ്രതിജ്ഞ ചെയ്യാന്‍ നിലമ്പൂരിലെ ജനങ്ങളുമായി ഒരാഴ്ചത്തെ കാല്‍നട ജാഥ: പി.വി.അന്‍വര്‍
" പി.വി.അന്‍വര്‍ ഒറ്റയ്ക്കല്ല നിയമസഭയിലേക്ക് പോകുന്നേ. സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത് നിലമ്പൂരിലെ ആയിരകണക്കിനു ആളുകളുമായിട്ടാ,"
PV Anvar
P.V.Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ ജയം സുനിശ്ചിതമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍. വോട്ടിങ് ദിനമായ ഇന്ന് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അന്‍വര്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. പിണറായിസത്തിനെതിരെയാണ് നിലമ്പൂരിലെ പോരാട്ടമെന്നും അന്‍വര്‍ പറഞ്ഞു.
' പി.വി.അന്‍വര്‍ ഒറ്റയ്ക്കല്ല നിയമസഭയിലേക്ക് പോകുന്നേ. സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത് നിലമ്പൂരിലെ ആയിരകണക്കിനു ആളുകളുമായിട്ടാ. ഞങ്ങള്‍ ഇന്നലെ രാത്രി ചര്‍ച്ച ചെയ്തത് അതാണ്. ചിലപ്പോള്‍ ഞങ്ങള്‍ കാല്‍നടയായിട്ട് ഒരാഴ്ച എടുത്താകും പോകുക. അങ്ങനെയും ആലോചിക്കുന്നുണ്ട്. സത്യപ്രതിജ്ഞ ചെയ്യാന്‍ നിലമ്പൂരിലെ ജനങ്ങളെയും കൂട്ടി നടന്നുപോകും. ജനങ്ങളെ എനിക്ക് അറിയുന്നതുകൊണ്ടുള്ള ആത്മവിശ്വാസമാണ്,' പി.വി.അന്‍വര്‍ പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പുരോഗമിക്കുകയാണ്. രാവിലെ ഏഴിനു വോട്ടിങ് ആരംഭിച്ചു. വൈകിട്ട് ആറിനാണ് വോട്ടിങ് അവസാനിക്കുക. ആറ് മണിക്ക് വരിയില്‍ ഉള്ളവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും.