അനുബന്ധ വാര്‍ത്തകള്‍
- P.V.Anvar: എനിക്ക് പ്രാന്താണെന്ന് നിങ്ങള്‍ക്കു പറയാം, പക്ഷേ 75000 വോട്ട് ഞാന്‍ പിടിക്കും: പി.വി.അന്‍വര്‍
- വീണ്ടും നാണകെട്ട് അന്‍വര്‍; പ്രകടനത്തിനു പണം കൊടുത്ത് ആളെ ഇറക്കിയെന്ന് ആക്ഷേപം
- P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍
- ആന ഇടഞ്ഞുണ്ടാകുന്ന ആക്രമണങ്ങളിൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാർക്കും: ഹൈക്കോടതി
- തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക
ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിക്കുക 'കത്രിക' ചിഹ്നത്തില്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വറിനു തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നം അനുവദിച്ചത്.
ഓട്ടോറിക്ഷ, കത്രിക, കപ്പ് ആന്‍ഡ് സോസര്‍ ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒന്ന് ആവശ്യപ്പെട്ടായിരുന്നു അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇതില്‍ രണ്ടാമത്തെ ചിഹ്നമായ കത്രിക അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ തവണ നിലമ്പൂരില്‍ ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു അന്‍വര്‍ മത്സരിച്ചത്. ഇത്തവണയും ഓട്ടോറിക്ഷ ചിഹ്നം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
കത്രിക ചിഹ്നം ലഭിച്ചതില്‍ സന്തോഷമെന്ന് അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്റെ അടിവേര് കത്രിക കൊണ്ട് മുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു.