1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Puthuppalli by election LDF UDF

കോണ്‍ഗ്രസിന്റെ സഹതാപ തരംഗത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ സിപിഎം; ജെയ്ക് സ്ഥാനാര്‍ഥിയാകും, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Puthuppalli by election LDF UDF
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റില്‍ എല്‍ഡിഎഫിനായി ജെയ്ക് സി തോമസ് തന്നെ മത്സരിക്കും. ജെയ്കിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. 
 
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഉമ്മന്‍ചാണ്ടി വികാരം വോട്ടാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സഹതാപ തരംഗം ഉന്നമിടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് സിപിഎം പ്രചാരണ ആയുധമാക്കുക. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ജയിച്ചത്. അതിനു മുന്‍പത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു. 
 
 
 
 
അടുത്ത ലേഖനം
വീണ വിജയന് ക്രമവിരുദ്ധമായി മാസപ്പടി, മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ