1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Director Siddiq Died

സംവിധായകന്‍ സിദ്ധിഖിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും

Director Siddiq Died
സംവിധായകന്‍ സിദ്ധിഖിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും കബറടക്കം നടക്കുക. ഇന്ന് രാവിലെ 9.00മണി മുതല്‍ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍  സ്റ്റേഡിയത്തിലും തുടര്‍ന്ന്  കാക്കനാട് പള്ളിക്കരയിലുള്ള  സ്വവസതിയിലും പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു.
 
കരള്‍ രോഗബാധയെ തുടര്‍ന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത ലേഖനം
അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയാണ് സിദ്ദിഖ്: മുഖ്യമന്ത്രി