അനുബന്ധ വാര്‍ത്തകള്‍
- അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരന് എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയാണ് സിദ്ദിഖ്: മുഖ്യമന്ത്രി
- സംവിധായകന് സിദ്ധിഖിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്
- പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്, വോട്ടെണ്ണൽ എട്ടിന്
- ഓണത്തിന് നീല-വെള്ളക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ സ്പെഷ്യല്‍ അരി നല്‍കും
തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിതാവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും ചാണ്ടി ഉമ്മന്‍
തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിതാവിനെപ്പോലെ പ്രവര്‍ത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം വന്നത്. വൈകാരികതയ്ക്ക് അപ്പുറം തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ മത്സരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് 53 വര്‍ഷത്തോളം ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നുവെന്നും അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് വലിയൊരു വെല്ലുവിളി ആണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തന്റെ പിതാവ് ജീവിച്ചത് മുഴുവന്‍ കോണ്‍ഗ്രസിന് വേണ്ടിയാണെന്നും ആ പാര്‍ട്ടി ഒരു ദൗത്യമേല്‍പ്പിച്ച് അതിനു വേണ്ടി നില്ക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.