'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍
ക്രൂരബലാത്സംഗം നടന്നിട്ടില്ല. അതിനാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ
നടി ആക്രമിക്കപ്പെട്ട കേസിലെ ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷ ഉടന്‍. അതിക്രൂരമായ ബലാത്സംഗം നടന്നിട്ടില്ലെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കേണ്ടതില്ലെന്നും ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍.
ക്രൂരബലാത്സംഗം നടന്നിട്ടില്ല. അതിനാല്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ. അതിക്രൂരമായ ബലാത്സംഗം നടന്നിട്ടുണ്ടെങ്കില്‍ മാത്രമേ ജീവപര്യന്തം അടക്കമുള്ള ഏറ്റവും കടുത്ത ശിക്ഷ നല്‍കേണ്ടതുള്ളൂവെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
അതേസമയം ആറ് പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ആറ് പ്രതികള്‍ക്കും ജീവപര്യന്തം തന്നെ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.