നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കില്ല: തീരുമാനം വ്യക്തമാക്കി ശോഭ സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (12:13 IST)
വരാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അതിനാൽ തന്നെ ഏത് മണ്ഡലത്തിൽ മത്സരിക്കും എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും
ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് തന്നെ ഇക്കാര്യം സംസ്ഥാന,കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണ്.ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് പ്രതികരിക്കുന്നതെന്നും മത്സരിക്കുന്നില്ലെങ്കിലും ശക്തമായി തന്നെ പ്രചാരണ രംഗത്തുണ്ടാകുമെന്നും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :