ആരോഗ്യവാനായി തിരിച്ചെത്തും, ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ ഉണ്ടാകും; പി.ടി.തോമസ് സ്പീക്കറോട് പറഞ്ഞു, നിനച്ചിരിക്കാതെ മരണം

രേണുക വേണു| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (12:12 IST)

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോഴാണ് തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.ടി. ആശുപത്രിയിലാണ്. രാഷ്ട്രീയത്തില്‍ നിന്നുള്ള സുഹൃത്തുക്കള്‍ നേരിട്ടു വന്നും ഫോണിലൂടേയും ആരോഗ്യവിവരം തിരക്കിയിരുന്നു. താന്‍ ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് എല്ലാവരോടും പി.ടി. പറഞ്ഞിരുന്നത്. പി.ടി.യുടെ സംസാരം കേട്ടവരും അങ്ങനെ തന്നെ കരുതി.

നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് കഴിഞ്ഞ ദിവസം വെല്ലൂര്‍ ആശുപത്രിയില്‍ പോയി പി.ടി.തോമസിനെ കണ്ടിരുന്നു. തങ്ങള്‍ ഏറെ നേരം സംസാരിച്ചെന്ന് രാജേഷ് ഓര്‍ക്കുന്നു. ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു പി.ടി.ക്ക് ഉണ്ടായിരുന്നത്. ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ താന്‍ ഉണ്ടാകുമെന്ന് രാജേഷിനോട് പി.ടി.തോമസ് പറയുകയും ചെയ്തു. എന്നാല്‍, പുതുവര്‍ഷത്തിലേക്ക് പോലും കാത്തുനില്‍ക്കാതെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുഖം പി.ടി. യാത്രയായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :