പൊലീസ് സ്റ്റേഷനുകളിലെ ക്രൂരത അവസാനിക്കണമെങ്കില്‍ സിസിടിവി ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കണമെന്ന് കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (10:49 IST)
പൊലീസ് സ്റ്റേഷനുകളിലെ ക്രൂരത അവസാനിക്കണമെങ്കില്‍ സിസിടിവി ക്യാമറകള്‍ ശരിയായി പ്രവര്‍ത്തിക്കണമെന്ന് കേരള ഹൈക്കോടതി. പരാതി നല്‍കിയ രസീത് ചോദിച്ചപ്പോള്‍ കൃത്യനിര്‍വഹണത്തിന് തടസം നിന്നെന്നാരോപിച്ച് ഉപദ്രവിച്ചതിനെതിരെ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പുറത്ത് നിന്ന് ഒരാള്‍ സ്‌റ്റേഷനില്‍ എത്തി നിങ്ങളുടെ ജോലി തടസപ്പെടുത്തിയെന്നു പറയാന്‍ നാണമില്ലേയെന്ന് പൊലീസിനോട് കോടതി ചോദിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് കോടതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :