അനുബന്ധ വാര്‍ത്തകള്‍
- പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു
- 'എന്തിനാ ഇങ്ങനെ പിണറായിയെ പുകഴ്ത്തുന്നത്'; പുകഞ്ഞ് സുധാകരന്‍, ശശി തരൂരിന്റെ നിലപാടില്‍ അതൃപ്തി
- മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുമെന്ന് പറയുന്നത് വങ്കത്തരം: കെ സുധാകരന്‍
- ഏത് അന്വേഷണത്തിനും തയ്യാര്‍: കെ സുധാകരന്‍
- കെ.സുധാകരന്‍ സംശയനിഴലില്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിശദമായ അന്വേഷണത്തിനു വിജിലന്‍സ് ശുപാര്‍ശ
ആശുപത്രിയില്‍ പോയി പി.ടി.യെ കാണാന്‍ ഇരിക്കുകയായിരുന്നു, മരണവാര്‍ത്ത ഞെട്ടിച്ചു: സുധാകരന്‍
പി.ടി.തോമസിനെ ആശുപത്രിയില്‍ പോയി കാണാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെ കേട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ന് രാവിലെ വെല്ലൂരിലെ ആശുപത്രിയില്‍ പോയി പി.ടി.യെ കാണാനായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നതിനാല്‍ രാവിലെ പോകാന്‍ കഴിഞ്ഞില്ല. ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പോയി കാണാമെന്നാണ് പിന്നീട് തീരുമാനിച്ചത്. അത് തീരുമാനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടില്ല, മിനിറ്റുകളേ ആയിട്ടുള്ളൂ. അപ്പോഴേക്കും മരണവാര്‍ത്ത കേട്ടു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇത്. രണ്ട് ദിവസത്തിനു മുന്‍പ് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പി.ടി. ആരോഗ്യവാനായിരുന്നു. പി.ടി.തിരിച്ചുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. കോണ്‍ഗ്രസിന് പി.ടി.യുടെ മരണം നികത്താന്‍ സാധിക്കാത്ത വിടവ് ആകുമെന്നും സുധാകരന്‍ പറഞ്ഞു.