അനുബന്ധ വാര്‍ത്തകള്‍
- തീരുമാനമായി, അയ്യപ്പനും കോശിയും ആകാൻ പാർത്ഥിപനും കാർത്തിയും !
- അനുഷ്ക ഗർഭിണി, കൺമണി ജനുവരിയിലെത്തുമെന്ന സന്തോഷം പങ്കുവച്ച് താരങ്ങൾ
- തമിഴ് സിനിമയിൽ ചുവടുവെയ്ക്കാനൊരുങ്ങി അൻവർ റഷീദ്, തിരക്കഥ മിഥുൻ മാനുവേൽ തോമസ്
- അയ്യപ്പനും കോശിയും തെലുങ്കു റിമേക്ക്; പവൻ കല്യാണും വിജയ് സേതുപതിയും നേർക്കുനേർ !
- പിഎസ്സി: മാറ്റിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ, കെഎഎസ് പ്രിലിമിനറി ഫലം ഓഗസ്റ്റ് 26ന്
പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള യുവാവ് ജോലി കിട്ടാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്തു
പിഎസ്സി റാങ്ക് ലിസ്റിലുള്ളയാള് ജോലി കിട്ടാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കുന്നത്തുകാലില്‍ തട്ടിട്ടമ്പലം സ്വദേശി അനു (28) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്
കൂലിപ്പണി ചെയ്ത് ബിരുദം നേടിയ അനു സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു. ഈയിടെയാണ് പി.എസ് സി യുടെ ഈ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞത്. ഇതില്‍ മനംനൊന്താണ് ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ വിവരം അനു തന്റെ ആത്മഹത്യാ കുറിപ്പിലും എഴുതിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കാലാവധി രണ്ട് മാസം കൂടി നീട്ടിയിരുന്നെങ്കിലും ജൂണ്‍ ഇരുപതോടെ അതും അവസാനിച്ചു.