1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Anushka Shares the happy news

അനുഷ്ക ഗർഭിണി, കൺമണി ജനുവരിയിലെത്തുമെന്ന സന്തോഷം പങ്കുവച്ച് താരങ്ങൾ

വാർത്തകൾ
ഇന്ത്യൻ നായകൻ വിരാട് ‌കോഹ്‌ലിയുടെയും ബൊളിവുഡ് താര സുന്ദരി അനുഷ്ക ഷർമ്മയുടെയും ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു. താൻ ഗർഭിണിയാണെന്ന വാർത്ത അനുഷ്ക തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ താര ദമ്പതിതകൾ പങ്കുവച്ച ചിത്രം സാമൂഹ്യ മധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
 
ഭർത്താവ് വിരാട് കോഹ്‌ലിയ്ക്കൊപ്പം പുതിയ അംഗത്തിന്റെ വരവ് കാട്ടിയുള്ള ചിത്രമാണ് അനുഷ്ക സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിയ്ക്കുന്നത്. 'ഞങ്ങൾ ഇനി മൂന്ന്, പുതിയ ആൾ ജനുവരിയിലെത്തും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് എത്തുകയാണ്. എറെ കാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. പുതിയ വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരിയ്ക്കുകയാണ്. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
കൊവിഡ് ബാധിതരുമായി ഇടപഴകിയവർക്ക് രോഗലക്ഷണമില്ലെങ്കിൽ പരിശോധന വേണ്ടെന്ന് അമേരിക്ക