1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Psc Exam News

പി എസ് സി പത്താംതലം പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Psc Exam News
പിഎസ്സി പത്താംതലം പ്രാഥമിക പരീക്ഷ എഴുതാനാകാത്തവര്‍ക്ക് അവസരം. ആദ്യ മൂന്നു ഘട്ടത്തിലെ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കാണ് നാലാം ഘട്ടത്തില്‍ അവസരം നല്‍കുന്നത്. ഫെബ്രുവരി എട്ടിനാണ് പത്താംതലം പ്രാഥമിക പരീക്ഷ നടക്കുന്നത്. ഇതിനായി ആവശ്യമായ രേഖകള്‍ പി എസ് സി പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന ജില്ലാ ഓഫീസില്‍ അപേക്ഷയായി നല്‍കണം.
 
തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ പിഎസ്സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തില്‍ നല്‍കണം. ജനുവരി 27 മുതല്‍ 31 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നാണ് അറിയിപ്പ്. അതേസമയം തപാല്‍ വഴിയോ ഈമെയില്‍ വഴിയോ ഉള്ള അപേക്ഷകളും സ്വീകരിക്കില്ല. ആദ്യഘട്ട പരീക്ഷകള്‍ ഡിസംബര്‍ 28, ജനുവരി 11, 25 തീയതികളിലാണ് നടന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു