1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 'Protest against Suresh Gopi is fascist terror'

‘സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം ഫാസിസ്റ്റ് ഭീകരത’

സുരേഷ് ഗോപി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന്‍ സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരതയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 
പ്ലസ്ടു വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.