1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Priya Political Murder

'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്‘; കോടതിയിൽ കുറ്റം നിഷേധിച്ച് ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി എ പിതാംബരൻ

വാർത്ത
കാഞ്ഞങ്ങാട്: കോടതിയിൽ കുറ്റം നിഷേധിച്ച് പെരിയയിലെ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതി എ പീതാംബരൻ. പൊലീസുകാർ മാനസികമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചത് എന്ന് പീതാംബരൻ കോടതിയെ ബോധിപ്പിച്ചു.  
 
ഹൊസ്ദുർഗ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. പൊലീസ് മർദ്ദീച്ചോ എന്ന് കോടതി പീതാംബരനോട് ആരാഞ്ഞു. മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും മർദ്ദിച്ചിട്ടില്ല എന്നും പീതാംബരൻ മറുപടി നൽകി. 
 
കേസിൽ പീതാംബരനെയും സജിയെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. നേരത്തെ ഉണ്ടയ പ്രശ്നം തല്ലി തിർക്കാൻ പോയതണെന്നും പെട്ടന്ന് കൂട്ടത്തിലുണ്ടായിരുന്ന ചിലർ കൊലപാതക നടത്തുകയായിരുന്നു എന്നുമായിരുന്നു പീതാംബരൻ നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നത് എന്നാണ് സൂചന.   
അടുത്ത ലേഖനം
ഫേക്ക് ന്യൂസുകൾക്ക് ഇടമില്ല, തിരഞ്ഞെടുപ്പിന്റെ കൃത്യമായ വാർത്തകളും വിശകലനങ്ങളുമായി ബി ബി സിയുടെ റിയാലിറ്റി ചെക്ക്