Last Updated:
തിങ്കള്‍, 25 ഫെബ്രുവരി 2019 (16:30 IST)
മുംബൈ: യുവതി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ ഐ ഐ ടി വിദ്യാർത്ഥിയെ പൊലീസ് പിടികൂടി.
35കാരനായ അവിനാശ് കുമാർ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിലെ നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ പകർത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുളിക്കുന്നതിനിടെ ജനാലയിലൂടെ മൊബൈൽഫോൺ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അവിനശ് കുമാർ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നതും യുവതി കണ്ടു. ഇതോടെ യുവതി ഭർത്താവിനെ വിളിച്ച് ഫോൺ ജനാലയിൽ നിന്നും എടുപ്പിച്ചു. ഭർത്താവ് വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ ഉടൻ തന്നെ യുവതി പൊലീസിൽ പരാതി നൽകി. ഇതോടെയാണ് അവിനാശ് കുമാർ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ പരിശോധിച്ചതോടെ തമസിച്ചിരുന്ന കെട്ടിടത്തിലെ നിരവധി സ്ത്രീകൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ അവിനശ് പകർത്തിയിരുന്നതായി കണ്ടെത്തി.