കേരളം സ്വകാര്യവത്കരണത്തിലേക്ക്? അപകടകരമായ സൂചന നൽകി സതീശൻ സർക്കാർ
സമയബന്ധിതമായി പ്രൊജക്ടുകൾ പൂർത്തിയാക്കാനുള്ള മൂലധനം കെ.എസ്.ഇ.ബിയ്ക്കു ഇല്ലെന്നും അതിനാൽ വൈദ്യുതി രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം വേണമെന്നും ധവളപത്രത്തിൽ നിഷ്‌കർഷിക്കുന്നു
കേരളത്തിൽ സ്വകാര്യവത്കരണത്തിനു കൂടുതൽ പ്രാധാന്യം നൽകുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം. സേവനങ്ങളെയൊന്നും അങ്ങനെ കാണേണ്ടതില്ല എന്ന തരത്തിലാണ് സതീശൻ സംസാരിച്ചത്.
കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, കെ ഫോൺ തുടങ്ങിയ പൊതുജനങ്ങൾക്കുള്ള സേവനങ്ങളെല്ലാം സ്വകാര്യവത്കരണം നടന്നേക്കുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ യുഡിഎഫ് സർക്കാർ നൽകുന്നത്.
സമയബന്ധിതമായി പ്രൊജക്ടുകൾ പൂർത്തിയാക്കാനുള്ള മൂലധനം കെ.എസ്.ഇ.ബിയ്ക്കു ഇല്ലെന്നും അതിനാൽ വൈദ്യുതി രംഗത്ത് സ്വകാര്യ മൂലധന നിക്ഷേപം വേണമെന്നും ധവളപത്രത്തിൽ നിഷ്‌കർഷിക്കുന്നു. ഈ മാതൃകയിൽ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ പങ്കാളിത്തം വരണമെന്ന് ധവളപത്രത്തിൽ പറയുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന സ്വകാര്യവത്കരണം കേരളത്തിലും സാധാരണമാക്കാനാണ് സതീശൻ സർക്കാർ ലക്ഷ്യമിടുന്നത്.