1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PP Divya removed from AIDWA state committee

പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

divya and sreemathy
തിരുവനന്തപുരം: മഹിളാ അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന പി പി ദിവ്യയെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ (എഐഡിഡബ്ല്യുഎ) സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ തിരഞ്ഞെടുത്തു. 
 
കെ എസ് സലിഖയാണ് സംസ്ഥാന പ്രസിഡന്റ്. പത്മാവതിയെ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തു. ദിവ്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ദിവ്യയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതെന്ന് സി എസ് സുജാത വ്യക്തമാക്കി. ജനുവരി 25 മുതല്‍ 28 വരെ ഹൈദരാബാദില്‍ വെച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുമെന്ന് പി കെ ശ്രീമതി ടീച്ചര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. 
 
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ചര്‍ച്ചയില്‍ പങ്കെടുത്തു. യോഗത്തില്‍ 17 പ്രമേയങ്ങള്‍ പാസാക്കി. 36 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തതായി സി എസ് സുജാത പറഞ്ഞു.
അടുത്ത ലേഖനം
Pinarayi Vijayan: നയിക്കാന്‍ വീണ്ടും പിണറായി; ധര്‍മ്മടത്ത് മത്സരിക്കും