1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Aisha Potty is a classist traitor

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

MV Govindan Master - CPIM
ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു അവര്‍ക്കെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിസ്മയം തീര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നതൊന്നും അങ്ങനെ അത്ഭുത സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷ പോറ്റിയെ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 
ഐഷാ പോറ്റി ഒരു കമ്മറ്റിയിലും എത്തിരുന്നില്ലയെന്നും അസുഖമാണെന്നാണ് അപ്പോള്‍ പറഞ്ഞതെന്നും ആ അസുഖം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായെന്നും അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റില്‍ ഐഷ കണ്ണുവെച്ചിരുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. എന്നാല്‍ കെ.എന്‍.ബാലഗോപാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഇതേ തുടര്‍ന്നാണ് ഐഷയുടെ കോണ്‍ഗ്രസ് പ്രവേശനം. 
 
2006, 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഐഷ പോറ്റി കൊട്ടാരക്കരയില്‍ ജയിച്ച് എംഎല്‍എയായതാണ്. ആദ്യ തവണ പതിനായിരത്തില്‍ മുകളിലായിരുന്ന ഭൂരിപക്ഷം 2011 ലേക്ക് എത്തിയപ്പോള്‍ 20,592 ആയി. 2016 ല്‍ ആകട്ടെ 42,632 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനും സാധിച്ചിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി