അനുബന്ധ വാര്‍ത്തകള്‍
- കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ്: മനംനൊന്ത് ഗൃഹനാഥന് തൂങ്ങിമരിച്ചു
- കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്താന്‍ ശ്രമം
- യൂട്യൂബര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനാപ്പം ശിക്ഷ സ്വയം നടപ്പിലാക്കിയവര്‍ക്കെതിരെയും നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
- മൂന്ന് പതിറ്റാണ്ട് കാലത്തെ വേട്ടയാടൽ അവസാനിച്ചു, സത്യം തെളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ
- കോഴിക്കോട് പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പാറശാല: പൊഴിയൂര്‍ കായലില്‍ സുഹൃത്തുക്കളായ വൈദിക വിദ്യാര്ഥികളുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വേളി കരിക്കകം കടകംപള്ളി വൃന്ദാവനില്‍ ബെനഡിക്ട് - അച്ചാമ്മ ദമ്പതികളുടെ മകനായ ബെന്നി ബെനഡിക്ട് എന്ന ഇരുപത്തിനാലുകാരനാണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാലോടെ പൊഴിയൂര്‍ പൊഴിക്കരയിലാണ് ദുരന്തമുണ്ടായത്. കുളിക്കാനെത്തിയ പത്തംഗ സംഘത്തില്‍ ഏഴു പേര് വൈദിക വിദ്യാര്‍ത്ഥികളാണ്. ബെന്നി ഉള്‍പ്പെടെയുള്ള മറ്റു മൂന്നു പേരും വൈദിക പഠനത്തിന് ഇവര്‍ക്കൊപ്പം തുടക്കത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ അഞ്ചു പേര് പൊഴിയൂര്‍ സ്വദേശികളാണ്.
കടലും കായലും ചേരുന്ന ഭാഗത്തെ പൊഴി മുറിച്ചുവിട്ടിരുന്നതിനാല്‍ ശക്തമായ അടിയൊഴുക്കില്‍ പെട്ടാണ് ബെന്നി മുങ്ങിപ്പോയത്. നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും ബെന്നിയെ കിട്ടിയില്ല. പിന്നീട് ഫയര്‍ഫോഴ്സ് സ്കൂബാറെ ടീമെത്തിയാണ് കായലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ബെന്നി.